കണ്ണൂര്: കണ്ണൂരില് എല്ഡിഎഫ് സ്ഥാനാര്ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര് കോര്പ്പറേഷന് എളയാവൂര് സൗത്ത് ഡിവിഷന് എല്ഡിഎഫ് സ്ഥാനാര്ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. എളയാവൂര് സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.
സംഭവം ശ്രദ്ധയില്പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്ക്ക് പരാതി നല്കിയിട്ടുണ്ട്. എന്നാല് രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.
Content Highlight; Kerala Elections: UDF Files Complaint Alleging Double Voting by Kannur LDF Candidate