പാലക്കാട്: രാഹുല് മാങ്കൂട്ടത്തില് എംഎല്എ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം. ചുവന്ന പോളോ കാര് കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം വ്യാപിപിച്ചു.കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.
ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുങ്ങിയത് ചുവന്ന ഫോക്സ്വാഗൺ പോളോ കാറിലെന്ന നിഗമനത്തിൽ എസ്ഐടി എത്തിയിരുന്നു. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്ഐടിയുടെ നീക്കം.
കാർ സ്ഥിരമായി പാലക്കാട് ഉണ്ടാകാറില്ലെന്നും ഉടമ ആരെന്ന് അറിയില്ലെന്നുമായിരുന്നു എംഎൽഎയുടെ ഓഫീസ് ജീവനക്കാർ അന്വേഷണ സംഘത്തോട് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്ഐടി സംഘം തമിഴ്നാട്ടിലെത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തിരയാൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി കർശന നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാകണം സംഘങ്ങൾ. സംശയമുളളവരെ ചോദ്യം ചെയ്യാം. സംശയമുളള സ്ഥലങ്ങളിൽ പരിശോധന നടത്താമെന്നും എഡിജിപിയുടെ നിർദേശം. ബുധനാഴ്ച്ചയ്ക്ക് മുൻപ് അറസ്റ്റുണ്ടാകണമെന്നാണ് നിർദേശം.
Content Highlighlights: It is suspected that Rahul mamkootathil went in a movie star's vehicle