'അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന എനിക്ക് നല്‍കുന്ന മൗലികാവകാശം'; കെ സോട്ടോയില്‍ നിന്ന് രാജിവെച്ച് ഡോ. മോഹന്‍ദാസ്

ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഡോ. മോഹന്‍ദാസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. മോഹന്‍ദാസ് കെ സോട്ടോ(കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി)യില്‍ നിന്ന് രാജിവെച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് കെ സോട്ടോയ്‌ക്കെതിരെ മോഹന്‍ദാസ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. സംഭവത്തില്‍ ഡോ. മോഹന്‍ദാസിനോട് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസിൻ്റെ രാജി.

വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെക്കുന്നത് എന്നായിരുന്നു ഡോ. മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്ന് ഡോ. മോഹന്‍ദാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നുവെന്ന് ഡോ. മോഹന്‍ദാസ് വ്യക്തമാക്കി. മുന്‍പ് മൃതസഞ്ജീവനിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് അദ്ദേഹം പിന്‍വലിച്ചിരുന്നു.

Content Highlight; Dr. Mohandas, head of Nephrology at Thiruvananthapuram Medical College, has resigned from K-SOTTO

To advertise here,contact us