'തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നു'; എംഎല്‍എക്കെതിരെ പരാതി

ഘോഷ് തുഷാരയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

തൃശൂര്‍: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായി എന്‍ കെ അക്ബര്‍ എംഎല്‍എക്കെതിരെ പരാതി. യുഡിഎഫാണ് പരാതി നല്‍കിയത്.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ വിളിച്ച് വാഗ്ദാനപ്പെരുമഴ നല്‍കുന്നുവെന്നാണ് പരാതി. യുഡിഎഫ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഘോഷ് തുഷാരയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്ക് പരാതി നല്‍കിയത്. മുന്‍കൂര്‍ അനുമതി വാങ്ങാതെ നടത്തുന്ന ഇത്തരം യോഗങ്ങള്‍ ചട്ടലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

Content Highlights: 'Violating election rules'; Complaint filed against MLA

To advertise here,contact us