പാലക്കാട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സി ഐയുടെ ആത്മഹത്യാക്കുറിപ്പ്. രണ്ടാഴ്ച്ച മുന്പ് ചെർപ്പുളശ്ശേരിയില് ജീവനൊടുക്കിയ സി ഐ ബിനു തോമസിന്റെ 32 പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണമുളളത്. അനാശാസ്യക്കേസില്പ്പെട്ട യുവതിയെ ഉമേഷ് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില് പറയുന്നത്. യുവതിയുടെ അമ്മയും രണ്ട് ആൺമക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്.
രണ്ടാഴ്ച്ച മുൻപാണ് സി ഐ ആയിരുന്ന ബിനു തോമസ് പൊലീസ് ക്വാട്ടേഴ്സില് വെച്ച് ജീവനൊടുക്കിയത്. അന്ന് അദ്ദേഹത്തിന്റെ മുറിയില് നിന്നും 32 പേജുളള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. 2014-ല് വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്പ്പെട്ട ഒരു യുവതിയെ പീഡിപ്പിച്ചുവെന്നും തന്നോടും അതിന് നിര്ബന്ധിച്ചുവെന്നുമാണ് ബിനു തോമസ് കുറിപ്പില് പറയുന്നത്. അമ്മയും രണ്ട് ആണ്മക്കളുമുളള യുവതിയുടെ വീട്ടിലെത്തിയാണ് അന്ന് സി ഐ ആയിരുന്ന ഉമേഷ് യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളില് വാര്ത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നില് കീഴടങ്ങുകയല്ലാതെ മറ്റ് മാര്ഗങ്ങളില്ലായിരുന്നുവെന്നും കുറിപ്പില് പറയുന്നു.
നവംബര് പതിനഞ്ചിനാണ് ചെറുപ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്പ്പാലം സ്വദേശി ബിനു തോമസിനെ (52) ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. സഹപ്രവര്ത്തകരാണ് വൈകീട്ടോടെ ബിനുവിനെ തുങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. ജോലി സമ്മര്ദമാണ് മരണകാരണമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആറുമാസം മുന്പാണ് ബിനു തോമസ് സ്ഥലംമാറ്റം ലഭിച്ച് ചെർപ്പുളശ്ശേരിയിൽ എത്തിയത്.
Content Highlights: Woman raped at home: Serious allegations against DYSP Umesh in CI Binu Thomas' suicide note