'പാര്‍ട്ടി അന്വേഷിക്കണം'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന

രാഹുലിനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാണ് സജനയുടെ ആവശ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ എഐസിസിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. രാഹുലിനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാണ് സജനയുടെ ആവശ്യം.

ദേശീയതലത്തിലുള്ള വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിക്കണമെന്നും ആരോപണം ഉന്നയിച്ച യുവതികളെ കണ്ടെത്തി വിഷയം മനസ്സിലാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയും പിന്നീട് മാധ്യമങ്ങളിലൂടെയും സജന രാഹുലിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

രാഹുലിനെതിരെ പാര്‍ട്ടിയിലെ ചില വനിതാപ്രവര്‍ത്തകര്‍ക്കും ആരോപണം ഉണ്ടെന്നും രഹസ്യമായി തന്നോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നുമായിരുന്നു സജന സാജന്‍ പറഞ്ഞത്. രാഹുലിനെ സംരക്ഷിക്കുകയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ധര്‍മ്മമെന്നും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ നടപടിയല്ലെന്നും സജന അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ തന്നാല്‍ കെപിസിസി അധ്യക്ഷന് പരാതി നല്‍കുമെന്നും സജന പറഞ്ഞിരുന്നു.

Content Highlights: sajna b sajan files complaint against rahul mamkootathil to aicc

To advertise here,contact us