സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന നേതാവിൻ്റെ വീടിനു നേരേ കല്ലേറെന്ന്‌ പരാതി

രണ്ടാഴ്ച മുൻപാണ് മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് കാർത്തികേയൻ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത്

പോത്തൻകോട് : സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ലോക്കൽ കമ്മിറ്റിയംഗത്തിനു നേരേ അസഭ്യവർഷവും വീടിനു കല്ലേറും നടത്തിയതായി പരാതി. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും മുൻ വെമ്പായം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം കാർത്തികേയന്റെ വീടിനു നേരേയാണ് ആക്രമണം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ രണ്ടു ബൈക്കുകളിലെത്തിയ സംഘം വീടിനു നേരേ കല്ലെറിഞ്ഞതും കാർത്തികേയനെ അസഭ്യം പറയുകയുമായിരുന്നു. തുട‍ർന്ന് പോത്തൻകോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് കാർത്തികേയൻ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത്.

വെമ്പായം പഞ്ചായത്തിലെ വഴക്കാട് വാർഡിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് കാർത്തികേയൻ. 40 വർഷമായുള്ള പാർട്ടിബന്ധം ഉപേക്ഷിച്ചാണ് യുഡിഎഫിൽ ചേർന്നത്. അന്നുമുതൽ സാമൂഹികമാധ്യമങ്ങൾ വഴിയും നേരിട്ടും ഭീഷണി ഉള്ളതായി കാർത്തികേയൻ പറഞ്ഞു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight : Complaint that stones were pelted at the house of a leader who left the CPI(M) and joined the Congress.

To advertise here,contact us