തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരായ യുവതിയുടെ പരാതിയില് അന്വേഷണച്ചുമതല റൂറല് എസ്പിക്ക്. എസ്പി കെ എസ് സുദര്ശനാണ് അന്വേഷണച്ചുമതല. പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നു. മൊഴിയെടുപ്പ് റൂറൽ എസ്പിയുടെ ഓഫീസിൽ വെച്ച് നാളെ കോടതിയില് രഹസ്യ മൊഴിയെടുക്കാൻ അപേക്ഷ നല്കും. ഉടന് എഫ് ഐ ആര് രജിസ്റ്റര് ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പുതിയ എഫ് ഐ ആര് ആയിരിക്കും രജിസ്റ്റർ ചെയ്യുക. പഴയ കേസിന് പുറമെയാണിത്. പരാതിയിൽ പറയുന്ന മൊഴികളിൽ വകുപ്പുകൾ ചുമത്തും. ഉടൻ എഫ് ഐ ആര് ആർ രജിസ്റ്റർ ചെയ്യാനാണ് എഡിജിപിയുടെ നിർദേശം. എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് യുവതി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില് കണ്ടാണ് യുവതി പരാതി നല്കിയത്. ഭീഷണിപ്പെടുത്തി ഗര്ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില് പറയുന്നത്. രാഹുല് മാങ്കൂട്ടത്തില് എംഎല്എയില് നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്കിയത്. ഡിജിറ്റല് തെളിവുകള് ഉള്പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള് രാഹുല് മാങ്കൂട്ടത്തില് പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില് പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില് പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള് ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.
Content Highlights: Complaint against Rahul Mangkootatil: Rural SP takes charge of investigation