ഇനി ആരും രക്ഷപ്പെടണ്ട, വണ്ടി ഇടിപ്പിക്കും; മദ്യലഹരിയിൽ ബസ് ഡ്രൈവറുടെ യാത്ര, നി‍‍ർത്തിയ ശേഷം കുപ്പിയുമായി ഓടി

ജീവനക്കാരുടെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പുറത്ത് വിട്ടു

കോഴിക്കോട്: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഡ്രൈവറുടെ യാത്ര. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം. ജീവനക്കാരുടെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പുറത്ത് വിട്ടു.

ഈ മാസം 24 ന് രാത്രിയിലാണ് സംഭവം. മൈസൂര്‍-ബെംഗളൂരു പാതയില്‍ അലക്ഷ്യമായി ഡ്രൈവര്‍ വാഹനമോടിച്ചതോടെയാണ് യാത്രക്കാര്‍ ഇടപെട്ട് ബസ് നിര്‍ത്തിപ്പിച്ചത്. രണ്ട് മണിക്കൂറിന് ശേഷം ബെംഗളൂരുവില്‍ നിന്ന് വേറെ ഡ്രൈവര്‍ എത്തിയാണ് ബസ് സര്‍വീസ് തുടര്‍ന്നത്. എന്നാല്‍ സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല.

ഇനി ആരും രക്ഷപ്പെടേണ്ടെന്നും വണ്ടി ഇടിപ്പിക്കുമെന്നും അയാള്‍ പറഞ്ഞതായി മലയാളിയായ യാത്രക്കാരന്‍ പറഞ്ഞു.

'മൈസൂര്‍ എത്തിയ ശേഷമായിരുന്നു സംഭവം. വണ്ടി ട്രാക്ക് മാറി ലെഫ്റ്റിലേക്കും റൈറ്റിലേക്കുമായി പോകുന്നതുകണ്ടപ്പോഴാണ് ചോദിച്ചത് കുടിച്ചിട്ടുണ്ടോയെന്ന്. അയാളുടെ സൈഡിയില്‍ മദ്യക്കുപ്പി ഉണ്ടായിരുന്നു. എല്ലാവരും വണ്ടി നിര്‍ത്താന്‍ പറഞ്ഞിട്ടും കൂട്ടാക്കിയില്ല. ഇനി ആരും രക്ഷപ്പെടേണ്ട വണ്ടി ഇടിപ്പിക്കും എന്നൊക്കെ അയാള്‍ പറഞ്ഞു. ക്ലീനര്‍ ആദ്യം തന്നെ ഫിറ്റായി ബോധമില്ലാതെ കിടക്കുകയായിരുന്നു. പിന്നെ ടോള്‍ എത്തിയപ്പോഴാണ് നിര്‍ത്തിച്ചത്. അപ്പോഴേക്കുമയാള്‍ കുപ്പിയുമെടുത്ത് ഇറങ്ങിയോടി', യാത്രക്കാരന്‍ പറഞ്ഞു.

Content Highlights: bus driver travel after drink alcohol

To advertise here,contact us