ഇഡി ഉദ്യോഗസ്ഥനെതിരെ കൈക്കൂലി കേസില്‍ പരാതി നല്‍കിയ വ്യവസായിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊല്ലം സ്വദേശി അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കശുവണ്ടി ഇറക്കുമതിയുടെ പേരില്‍ 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് ഇഡിക്കെതിരെ പരാതി നല്‍കിയ വ്യവസായിക്ക് മുന്‍കൂര്‍ ജാമ്യമില്ല.

കൊല്ലം സ്വദേശി അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ അനീഷ് ബാബുവിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഞ്ചരക്കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കൊട്ടാരക്കരയിലെ വീടും റബ്ബര്‍ എസ്റ്റേറ്റും രണ്ട് കമ്പനികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെട്ടിരുന്നു. കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ഇഡി നടപടി. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെയാണ് അനീഷ് പരാതി നല്‍കിയിരുന്നത്.

Content Highlights: No anticipatory bail for businessman who filed a complaint against ED

To advertise here,contact us