കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന വിമത സ്ഥാനാർത്ഥി അഡ്വ. പി രാജീവിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് രാജീവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയകാര്യം അറിയിച്ചത്. ഈ വാർഡിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളിയാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി.
മന്ത്രി വി എൻ വാസവനെ പുകഴ്ത്തിയതിന്റെ പേരിലാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് പി രാജീവിന്റെ ആരോപണം. തന്റെ വാർഡായ 32ൽ സ്ഥാനാർത്ഥിയായി തന്നെയാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ യൂത്ത് കോൺഗ്രസിന് സീറ്റ് നൽകണമെന്ന് പറഞ്ഞ് തനിക്ക് കിട്ടേണ്ടിയിരുന്ന സീറ്റ് നിഷേധിച്ചുവെന്നും രാജീവ് ആരോപിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന രാജീവ് സാംസ്കാരിക പ്രവർത്തകനും ഏറ്റുമാനൂർ എസ്എംഎസ്എം ലൈബ്രറി സെക്രട്ടറിയുമാണ്.
Content Highlights: Congress expels rebel candidate contesting for Ettumanoor Municipality