പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്ഡിലെ സ്ഥാനാര്ത്ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിറങ്ങുന്നതിനിടയില് പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്. രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. 48 മണിക്കൂര് നിരീക്ഷണത്തിലാണ്.
Content Highlights: candidate from Kavassery Panchayat was bitten by a snake