വോട്ടിനും സീറ്റിനും വേണ്ടി ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ ബിജെപി- കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നും പലയിടത്തും അന്തര്‍ധാര സജീവമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു

ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമിയും യുഡിഎഫും തമ്മില്‍ ഐക്യമാണെന്നും വോട്ടിനും സീറ്റിനും വേണ്ടി ജമാഅത്തെ ഇസ്‌ലാമിയെ കോണ്‍ഗ്രസ് കൂട്ടുപിടിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആലപ്പുഴയില്‍ ബിജെപി- കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നും പലയിടത്തും അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ അയ്യപ്പൻ്റെ ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടു കൂടാ എന്ന് എല്‍ഡിഎഫ് പറഞ്ഞതാണെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരാളെയും സംരക്ഷിക്കാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ എസ്‌ഐടി അന്വേഷണം മതി. കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് മാപ്പുപറയണം. പത്മകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് ഒരു അങ്കലാപ്പുമില്ല. ഞങ്ങള്‍ ആരെയും സംരക്ഷിക്കില്ല': എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തതില്‍ അജണ്ടയുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളെ വര്‍ഗീയവത്കരിക്കാനുളള ബോധപൂര്‍വ്വമായ ഇടപെടലാണ് ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും രാജ്യത്തെ ആയിരം ആണ്ട് പിന്നിലേക്ക് വലിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Jamaat-e-Islami is a group of men and women spreading communalism: MV Govindan

To advertise here,contact us