തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് അറസ്റ്റിലായ മുന് ദേവസ്വം പ്രസിഡന്റ് എന് വാസുവിനെ വിലങ്ങ് വെച്ചതില് അന്വേഷണം. സംഭവത്തില് സിറ്റി പൊലീസ് കമ്മീഷണര് റിപ്പോര്ട്ട് തേടി. എ ആര് ക്യാമ്പ് കമാന്ഡന്റില് നിന്നാണ് റിപ്പോര്ട്ട് തേടിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്ദേശത്തെ തുടര്ന്നാണ് അന്വേഷണം.
തെറ്റായ നടപടിയെന്നായിരുന്നു സ്പെഷ്യല് ബ്രാഞ്ചിന്റെ റിപ്പോര്ട്ട്. സ്പെഷ്യല് ബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്ട്ട് നല്കിയിട്ടുണ്ട്. തിരുവനന്തപുരം എആര് ക്യാമ്പിലെ ഉദ്യോഗസ്ഥരായിരുന്നു പൂജപ്പുര സ്പെഷ്യല് ജയിലില് നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വാസുവിനെ വിലങ്ങ് അണിയിച്ച് കോടതിയില് ഹാജരാക്കിയത്. കൊല്ലം വിജിലന്സ് കോടതിയില് ഹാജരാക്കിയപ്പോഴായിരുന്നു നടപടി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്എസ്എസ്)യുടെ 43 (3)ല് ആര്ക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന് വിരുദ്ധമായാണ് വാസുവിനെ കൈവിലങ്ങ് അണിയിച്ചത്. ഇതുപ്രകാരം സംഘടിത കുറ്റകൃത്യങ്ങളില് ഉള്പ്പെടുന്നവര്, തീവ്രവാദക്കേസുകളില് ഉള്പ്പെടുന്നവര്, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില് ഉള്പ്പെടുന്നവരൊയൊക്കെയാണ് വിലങ്ങണിയിക്കാന് നിയമം അനുശാസിക്കുന്നത്.
Content Highlights: Investigation into the handcuffing of N Vasu in the Sabarimala