മലപ്പുറത്തെ UDF സ്ഥാനാർത്ഥി പ്രളയത്തിന് അവസാനം; ഔദ്യോഗിക സ്ഥാനാർത്ഥിയായി, പത്രിക പിൻവലിച്ച് ഏഴ് സ്ഥാനാർത്ഥികൾ

ഏഴ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു

മലപ്പുറം: പളളിക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രളയത്തിന് അവസാനം. കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. മുന്‍ പഞ്ചായത്ത് അംഗം കെ പി സക്കീര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കും. ഏഴ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. ഒന്‍പതു സ്ഥാനാര്‍ത്ഥികളാണ് കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരും മുസ്‌ലിം ലീഗില്‍ നിന്ന് രണ്ടുപേരും പത്രിക നല്‍കിയിരുന്നു. വിഭാഗീയത അവസാനിപ്പിക്കാന്‍ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികള്‍ കൂട്ടമായി പത്രിക നല്‍കിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച വാര്‍ഡുകളില്‍ ഒന്നാണ് കൂട്ടാലുങ്ങല്‍.

Content Highlights: UDF has 9 candidates in one ward in Malappuram: Finally announced official candidate

To advertise here,contact us