രാഗം തിയറ്റര്‍ നടത്തിപ്പുകാരനെ വെട്ടിയ കേസ്; ക്വട്ടേഷന്‍ നല്‍കിയ ആള്‍ അടക്കം നാലുപേര്‍ പിടിയില്‍

ഒരു വര്‍ഷം മുമ്പ് തിയറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് സിജോ

തൃശ്ശൂര്‍: രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍ കുമാറിനെ വേട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ അടക്കം നാലുപേര്‍ പിടിയില്‍. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പ് തിയറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് സിജോ.

മൂന്ന് ലക്ഷം രൂപയ്ക്കാണ് സുനിലിനെ വെട്ടാനായി സിജോ ക്വട്ടേഷന്‍ നല്‍കിയത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഇരുവരും തമ്മിലെ പ്രശ്‌നത്തിന് കാരണം. വെട്ടിയ മൂന്നുപേര്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നില്‍ വെച്ചായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. കാറിലെത്തി വീടിന്റെ ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.

വെട്ടിക്കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിക്കൊല്ലാനായിരുന്നു ശ്രമിച്ചതെന്നായിരുന്നു സുനിലിന്റെ മൊഴി. പരിസരത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രവാസി വ്യവസായിയുടെ വിശ്വസ്തന്റെ കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായത്.

Content Highlights: Four including who issued quotation To attack Ragam Theater operator Sunil Kumar arrested

To advertise here,contact us