'ഫേസ്ബുക്കിലെ 'വീരശൂര പോരാളികൾ'പത്രിക കൊടുക്കാൻ ആവേശം കാണിച്ചിരുന്നെങ്കിൽ KJPക്ക് ഈ ഗതികേട് വരില്ലായിരുന്നു'

ബിജെപിയെ പരിഹസിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 8000ത്തോളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താനായില്ലെന്ന വാർത്ത തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വന്ന് 'സംസ്‌കാരം' വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ, അവരുടെയൊക്കെ വീട്ടിൽ നിന്ന് ഒരാളെ വെച്ച് നിർത്തിയാൽ പോലും നിഷ്പ്രയാസം നികത്താവുന്ന വിടവല്ലേ ഉള്ളൂ ഇതെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു. ഫേസ്ബുക്കിലെ ഈ 'വീരശൂര പോരാളികൾ' വെറും കമന്റ് തൊഴിലാളികളായി ഒതുങ്ങാതെ, ഇടയ്‌ക്കൊക്കെ ഒന്ന് നോമിനേഷൻ പത്രിക കൊടുക്കാൻ കൂടി ആ ആവേശം കാണിച്ചിരുന്നെങ്കിൽ കെജെപിക്ക് ഈ ഗതികേട് വരില്ലായിരുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം….

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഏകദേശം 8000ത്തോളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപിക്ക് സാധിച്ചില്ല എന്ന വാർത്ത കണ്ടു. സത്യത്തിൽ അത്ഭുതം തോന്നി! എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വന്ന് 'സംസ്‌കാരം' വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ, അവരുടെയൊക്കെ വീട്ടിൽ നിന്ന് ഒരാളെ വെച്ച് നിർത്തിയാൽ പോലും നിഷ്പ്രയാസം നികത്താവുന്ന വിടവല്ലേ ഉള്ളൂ?ഫേസ്ബുക്കിലെ ഈ 'വീരശൂര പോരാളികൾ' വെറും കമന്റ് തൊഴിലാളികളായി ഒതുങ്ങാതെ, ഇടയ്‌ക്കൊക്കെ ഒന്ന് നോമിനേഷൻ പത്രിക കൊടുക്കാൻ കൂടി ആ ആവേശം കാണിച്ചിരുന്നെങ്കിൽ കെജെപിക്ക് ഈ ഗതികേട് വരില്ലായിരുന്നു.ഓൺലൈനിൽ കടുവ, ഓഫ്ലൈനിൽ…?

Content Highlights: Sandeep Varier surprised by the news that the BJP could not field candidates in more seats of local body election

To advertise here,contact us