പ്രവാസികളുടെ ആവശ്യം അംഗീകരിച്ചു; തിരുവനന്തപുരത്ത് നിന്നും ബഹ്‌റൈനിലേക്കുള്ള സര്‍വീസ് കൂട്ടി ഗള്‍ഫ് എയര്‍

ഇന്ന് മുതല്‍ വിമാനങ്ങളുടെ എണ്ണം നാലില്‍ നിന്നും ഏഴായാണ് ഉയര്‍ത്തിയിട്ടുള്ളത്

തിരുവനന്തപുരം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ വിമാനങ്ങളുടെ എണ്ണം നാലില്‍ നിന്നും ഏഴായാണ് ഉയര്‍ത്തിയിട്ടുള്ളത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകളും ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ബാക്കി സര്‍വീസുകളും നടത്തും.

Content Highlights: Gulf air increses number of services from Trivandrum to Bahrain

To advertise here,contact us