പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 23 കുട്ടികള്‍ ചികിത്സയില്‍

മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വിനോദയാത്രക്ക് പോയപ്പോള്‍ പാകം ചെയ്തു കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. 34 കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: Food poison effect UP students in Wayanad 23 in hospital

To advertise here,contact us