വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; കുടുംബ പ്രശ്നമെന്ന് സൂചന

വെള്ളമുണ്ട വാരാമ്പറ്റയിലെ കൊച്ചാറ ആദിവാസി ഉന്നതിയിലാണ് സംഭവം

പുൽപ്പള്ളി: വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. വെള്ളമുണ്ട വാരാമ്പറ്റയിലെ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Content Highlights : Tribal women attacked in Wayanad

To advertise here,contact us