മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല് ഉലമ നൂറാം വാര്ഷിക സമ്മേളനവുമായി ബന്ധപ്പെട്ട ഏകോപന സമിതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാന് നേതാക്കളുടെ യോഗത്തില് ധാരണയായി. ഇതുമായി ബന്ധപ്പെട്ട് അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവും എം സി മായിന്ഹാജിയും നടത്തിയ പ്രസ്താവനകള് ഇരുവരും പിന്വലിച്ചു. സമസ്ത അദ്ധ്യക്ഷന് ജിഫ്രി മുത്തുക്കോയ തങ്ങള് അടക്കമുള്ള സമസ്ത പണ്ഡിതരുടെ സാന്നിദ്ധ്യത്തില് ചേര്ന്ന യോഗത്തിലാണ് ഇരുവരും പരാമര്ശങ്ങള് പിന്വലിക്കുന്നതായി അറിയിച്ചത്.
അടുത്ത വര്ഷം ഫെബ്രുവരി നാല് മുതല് എട്ടു വരെ കാസര്കോട് നടക്കുന്ന സമസ്ത നൂറാം വാര്ഷിക മഹാ സമ്മേളനം ചരിത്രവിജയമാക്കാന് സ്വാഗതസംഘം ഏകോപന സമിതി യോഗം തീരുമാനിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങള് അദ്ധ്യക്ഷത വഹിച്ചു. എം ടി അബ്ദുല്ല മുസ്ലിയാര്, അബ്ദുസമദ് പൂക്കോട്ടൂര്, കെ മോയിന്കുട്ടി മാസ്റ്റര്, സ്വലാഹുദ്ദീന് ഫൈസി വല്ലപ്പുഴ, ഇബ്രാഹീം ഫൈസി പേരാല്, നാസര് ഫൈസി കൂടത്തായി എന്നിവരും സംസാരിച്ചു.
Content Highlights: Samastha moves forward with coordination committee