തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ പരിതാപകരമായ സ്ഥിതിയിൽ പ്രതിഷേധം. 'റോഡില്ലെങ്കിൽ വോട്ടില്ല' എന്നെഴുതിയ ഫ്ലക്സുകൾ സ്ഥാപിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം നഗരൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്.
കാട്ടുചന്ത- മൃഗാശുപത്രി- ചിന്ദ്രനല്ലൂർ റോഡ് കടന്നുപോകുന്ന വാർഡുകൾ ആണിത്. കഴിഞ്ഞ 20 വർഷമായി ഈ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. പല മുന്നണികൾ മാറി വന്നിട്ടും പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചത്.
റോഡ് നന്നാക്കാത്ത മുന്നണികൾക്ക് വോട്ടില്ല എന്നാണ് പ്രതിഷേധ ഫ്ലക്സ്. കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം വാർഡിൽ യുഡിഎഫും രണ്ടാം വാർഡിൽ ബിജെപിയും ആണ് വിജയിച്ചത്.
Content Highlights: Protest over the deplorable condition of the roads in Thiruvananthapuram