തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. 22 കാരൻ ആസിഫ് മുഹമ്മദിനെ തൃശൂരിൽ നിന്നാണ് വിതുര പൊലീസ് പിടികൂടിയത്.
സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി കാറിൽ തട്ടിക്കൊണ്ടു പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് യുവാവ് കാറിൽ കയറ്റിയത്. പീഡനശേഷം പെൺകുട്ടിയെ നെടുമങ്ങാട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നാലെ ആസിഫ് ഒളിവിലായിരുന്നു. കൊലപാതകശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആസിഫ്.
Content Highlights : pocso case accused arrested