നഗരസഭ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീർത്തില്ല;കൽപ്പറ്റ നഗരസഭയിൽ UDF ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

നഗരസഭയിലെ 23-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായിരുന്നു ടി വി രവീന്ദ്രന്‍

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫിന് തിരിച്ചടി. ചെയര്‍മാനായി പരിഗണിക്കാനിരുന്ന സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. നഗരസഭാ മുന്‍ സെക്രട്ടറികൂടിയായിരുന്ന ടി വി രവീന്ദ്രന്റെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്.

നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീര്‍ത്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശ പത്രിക തള്ളിയത്. നഗരസഭയിലെ 23-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായിരുന്നു ടി വി രവീന്ദ്രന്‍. നാമനിര്‍ദേശ പത്രിക തള്ളിയതോടെ വിദ്യാഭ്യാസ വകുപ്പിലെ റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് സി എസ് പ്രഭാകരന്‍ പകരം സ്ഥാനാര്‍ത്ഥിയായി.

കല്‍പ്പറ്റ നഗരസഭയില്‍ നേരത്തേ 28 ഡിവിഷനുകളായിരുന്നു ഉണ്ടായിരുന്നത്. വാര്‍ഡ് വിഭജനത്തിലൂടെ ഇത്തവണ അത് 30 ആയി. കല്‍പ്പറ്റ നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ചായിരുന്നു യുഡിഎഫിന്റെ നീക്കങ്ങള്‍. പതിനെട്ട് സീറ്റില്‍ കോണ്‍ഗ്രസും പന്ത്രണ്ട് സീറ്റില്‍ മുസ്‌ലിം ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിഭക്ഷത്തിന് കൈവിട്ട നഗരസഭാ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യംവെച്ചാണ് എല്‍ഡിഎഫ് ഒരോ ചുവടുനീക്കവും നടത്തിയത്. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായ പി വിശ്വനാഥനാണ് എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. 20 ഡിവിഷനില്‍ സിപിഐഎമ്മാണ് മത്സര രംഗത്തുള്ളത്. മൂന്നിടത്ത് സിപിഐയും അഞ്ചിടത്ത് ആര്‍ജെഡിയും രണ്ടിടത്ത് സ്വതന്ത്രരുമാണ് ജനവിധി തേടുന്നത്.

Content Highlights- Nomination of udf chairman in kalpatta minicipality rejected

To advertise here,contact us