കണ്ണൂര്: കണ്ണൂരില് വീണ്ടും എതിരില്ലാതെ എല്ഡിഎഫ് സ്ഥാനാര്ത്ഥികള്ക്ക് വിജയം. യുഡിഎഫ് സ്ഥാനാര്ത്ഥികളുടെ പട്ടിക തള്ളിയതോടെ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ വാര്ഡുകളില് എല്ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരത്തെ 10-ാം വാര്ഡിലെയും മലപ്പട്ടത്തെ 12-ാം വാര്ഡിലെയും യുഡിഎഫ് സ്ഥാനാര്ത്ഥികളുടെ പത്രികകളാണ് തള്ളിയത്.
നേരത്തെ കണ്ണപുരം, മലപ്പട്ടം ഗ്രാമപഞ്ചായത്തുകളിലെ രണ്ടിടങ്ങളില് എല്ഡിഎഫ് വിജയിച്ചിരുന്നു. കണ്ണപുരത്ത് 13-ാം വാര്ഡിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയായ രേഷ്മ പി വി, 14-ാം വാര്ഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവര്ക്കാണ് എതിര് സ്ഥാനാര്ത്ഥികളില്ലാത്തത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്ത്തില് മത്സരിക്കുന്ന ഐ വി ഒതേനന്, അടുവാപ്പുറം സൗത്തില് മത്സരിക്കുന്ന സി കെ ശ്രേയ എന്നിവര്ക്കാണ് എതിര് സ്ഥാനാര്ത്ഥികളില്ല. ആന്തൂര് നഗരസഭയിലെ മോഴാറ വാര്ഡില് മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്ഡിലെ കെ പ്രേമരാജന് എന്നിവര്ക്കും എതിരില്ല. നാമനിര്ദേശ പത്രിക സമര്പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ ആറിടങ്ങളിലും മറ്റ് പത്രികകളൊന്നും സമര്പ്പിക്കാതിരുന്നതോടെ എല്ഡിഎഫ് അവരുടെ സ്ഥാനാര്ത്ഥികളുടെ വിജയം ഉറപ്പിച്ച് രംഗത്തെത്തുകയായിരുന്നു.
കാസര്കോടും എതിരില്ലാതെ സ്ഥാനാര്ത്ഥിയുണ്ട്. മംഗല്പാടി പഞ്ചായത്തില് എല്ഡിഎഫിന്റെ സിറ്റിംഗ് സീറ്റില് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥിക്ക് എതിരില്ല. പഞ്ചായത്ത് 24-ാം വാര്ഡില് മണിമുണ്ടയിലാണ് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി സമീന ടീച്ചര് എതിരില്ലാതെ മത്സരിക്കുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് സമീന ടീച്ചര്.
കഴിഞ്ഞ തെരഞ്ഞെടുപ്പില് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി പരാജയപ്പെട്ട വാര്ഡ് ആണിത്. എല്ഡിഎഫ് സ്ഥാനാര്ത്ഥി മുഹമ്മദ് ആണ് അന്ന് വാര്ഡില് നിന്നും വിജയിച്ചത്. മുഹമ്മദ് പിന്നീട് മുസ്ലിം ലീഗില് ചേര്ന്നു. ഇതോടെയാണ് സിപിഐഎമ്മിന് സ്ഥാനാര്ത്ഥി ഇല്ലാതെയായത്.
Content Highlights: Local Body Election LDF candidates are unopposed in Kannur Kannapuram and malappattam