കണ്ണൂര്: യുഡിഎഫ് സ്ഥാനര്ത്ഥി പത്രിക വിന്വലിച്ചതോടെ തെരഞ്ഞെടുപ്പിന് മുന്പ് തന്നെ എല്ഡിഎഫ് സ്ഥാനാര്ത്ഥിക്ക് ജയം. കണ്ണൂര് കണ്ണപുരത്താണ് സംഭവം. മൂന്നാം വാര്ഡിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി സജിന കെ വിയാണ് എതിരില്ലാതെ വിജയിച്ചത്.
സജിനയ്ക്ക് പുറമേ മറ്റൊരു എല്ഡിഎഫ് സ്ഥാനാര്ത്ഥിയും എതിരില്ലാതെ വിജയിച്ചു. കണ്ണപുരം പത്താം വാര്ഡിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി പ്രേമ സുരേന്ദ്രനാണ് ജയിച്ചത്. ഇവിടെ മത്സര രംഗത്തുണ്ടായിരുന്ന യുഡിഎഫ് സ്ഥാനാര്ത്ഥി എന് എ ഗ്രേസിയുടെ പത്രിക സൂക്ഷ്മപരിശോധനയില് തള്ളിയിരുന്നു. ഇതോടെ പ്രേമയ്ക്ക് എതിര് സ്ഥാനാര്ത്ഥിയില്ലാതാകുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു.
നേരത്തേ കണ്ണപുരം വാര്ഡില് എല്ഡിഎഫിന്റെ രണ്ട് സ്ഥാനാര്ത്ഥികള് എതിര് സ്ഥാനാര്ത്ഥികളില്ലാതതിനെ തുടര്ന്ന് വിജയിച്ചിരുന്നു. കണ്ണപുരം പതിമൂന്നാം വാര്ഡിലെ രതി പി, പതിനാലാം വാര്ഡിലെ രേഷ്മ പി വി എന്നിവരായിരുന്നു വിജയിച്ചത്. ഇതോടെ കണ്ണപുരത്തെ നാല് എല്ഡിഎഫ് സ്ഥാനാര്ത്ഥികള് എതിര് സ്ഥാനാര്ത്ഥികളില്ലാതെ വിജയിച്ചു.
Content Highlights: LDF candidate sajina kv win after udf candidate withdraw nomination