ആലപ്പുഴ: കുളിമുറിയിൽ വഴുതി വീണ് മുന് മന്ത്രിയും സിപിഐഎം മുതിര്ന്ന നേതാവുമായ ജി സുധാകരന് പരിക്ക്. സുധാകരന് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. വീഴ്ചയില് സുധാകരന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആദ്യം ആലപ്പുഴയിലെ തന്നെ സാഗര ആശുപത്രിയിലാണ് സുധാകരനെ പ്രവേശിപ്പിച്ചത്. പരിശോധനയില് മള്ട്ടിപ്പിള് ഫ്രാക്ചര് കണ്ടെത്തി. തുടര്ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരുമല ആശുപത്രിയില് പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്മാര് നിര്ദേശിച്ചിരിക്കുന്നത്. സുധാകരന് രണ്ട് മാസത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Content Highlights- G Sudhakaran admitted to hospital after injured leg