തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറി പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത് ആണ് സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. പരാതിയിൽ മംഗലപുരം പൊലീസ് കേസെടുത്തു.
ബിജെപി പ്രവർത്തകൻ രാജുവിനെതിരെയാണ് കേസ് എടുത്തത്. ഇന്നലെ വൈകിട്ട് 3.30 ഓടുകൂടി സ്ഥാനാർത്ഥി ഉൾപ്പെടെ എത്തി വോട്ട് ചോദിച്ച് മടങ്ങുമ്പോൾ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു.
വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടി. കേസെടുത്തതോടെ രാജു ഒളിവിൽ പോയതായാണ് വിവരം.
Content Highlights: Complaint alleges that worker came with a BJP candidate assaulted a housewife