കൊച്ചി: കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തില് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. 14കാരിയായ മാനസിക പീഡനം നേരിടുന്ന ഇതര സംസ്ഥാനക്കാരിയായ പെണ്കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയില് ശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്ക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.
എന്നാല് കേസില് ചില അവ്യക്തതകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഈ കേന്ദ്രത്തില് പുരുഷ ജീവനക്കാരില്ലെന്നാണ് വിശദീകരണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായതിനാല് തന്നെ കുറച്ച് കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. കുട്ടിയെ കൂടുതല് കൗണ്സലിങ്ങിന് വിധേയമാക്കും.
നിലവില് കുട്ടിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസെടുത്തത്. എന്നാല് ആര്ക്കൊക്കെ എതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചിട്ടില്ല. പെണ്കുട്ടിക്ക് അണുബാധയുണ്ടായതിന് പിന്നാലെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് ഡോക്ടര്മാരോടാണ് പെണ്കുട്ടി പീഡനവിവരം പറയുന്നത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Content Highlights: Complaint alleges that mentally challenged child was abused at Kakkanad Child Care Center