കോട്ടയത്ത് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മദ്യലഹരിയിൽ കാറിടിച്ച് കയറ്റി

ശബ്ദം കേട്ടയുടന്‍ നാട്ടുകാരും സമീപവാസികളും ഓടിയെത്തി

കോട്ടയം: മദ്യലഹരിയില്‍ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റി. കോട്ടയം പനയമ്പാലയില്‍ വ്യാഴാഴ്ച്ച രാത്രി 11.30ഓടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രിനോ ഫിലിപ്പാണ് മദ്യലഹരിയില്‍ റോഡരികിലെ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയത്. വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീടിലേക്കാണ് മദ്യപിച്ചെത്തിയ ആള്‍ അമിത വേഗതയില്‍ കാറിടിച്ച് കയറ്റിയത്. ശബ്ദം കേട്ടയുടന്‍ നാട്ടുകാരും സമീപവാസികളും ഓടിയെത്തി. പിന്നാലെ പൊലീസെത്തി പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight; A drunk driver crashed into a house in Karukachal, Kottayam

To advertise here,contact us