കണ്ണൂര്‍ കണ്ണപുരത്തെ രണ്ട് വാര്‍ഡുകളിലും ജയം ഉറപ്പിച്ച് എല്‍ഡിഎഫ്; എതിര്‍ സ്ഥാനാര്‍ത്ഥികളില്ല

13, 14 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിർ സ്ഥാനാർത്ഥികളില്ലാത്തത്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ കണ്ണപുരം ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫിന് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. 13-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രേഷ്മ പി വി, 14-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവർക്കാണ് എതിർ സ്ഥാനാർത്ഥികളില്ലാത്തത്.

ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ വി ഒതേനന്‍. അടുവാപ്പുറം സൗത്തില്‍ മത്സരിക്കുന്ന സി കെ ശ്രേയ എന്നിവര്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് ആറിടങ്ങളിലും മറ്റ് പത്രികകളൊന്നും സമർപ്പിക്കാതിരുന്നതോടെ എല്‍ഡിഎഫ് അവരുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ച് രംഗത്തെത്തുകയായിരുന്നു.

Content Highlight; There are no opposition candidates for LDF in two wards in Kannapuram

To advertise here,contact us