തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയിലെ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല വി എന് വാസവനിലേക്കും എത്തണമെന്ന് കെ മുരളീധരന്. ദേവസ്വം ബോര്ഡ് അധ്യക്ഷനും അംഗങ്ങളും മാത്രമായി ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കരുതുന്നില്ല. സര്ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് നടന്നത്. അന്വേഷണം മന്ത്രിമാരിലേക്കും മുന് മന്ത്രിമാരിലേക്കും നീളണമെന്ന് കെ മുരളീധരന് പറഞ്ഞു.
സ്വര്ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില് ബോര്ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം വിചാരിച്ചാല് പോര. സര്ക്കാര് ഒന്നും അറിയാതിരിക്കില്ല. ഹൈക്കോടതിയുടെ പൂര്ണ്ണനിയന്ത്രണം ഉള്ളതിനാലാണ് കേസ് ഇത്രയെങ്കിലും എത്തിയത്. ഇവിടംകൊണ്ട് അവസാനിപ്പിക്കരുത്. മന്ത്രിമാര്ക്ക് ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞാല് നിലം തൊടാതെ വിഴുങ്ങാനാകില്ലെന്നും കെ മുരളീധരന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില് വിമത ഭീഷണി ഉയര്ത്തുന്നവര്ക്കെതിരെയും കെ മുരളീധരന് മുന്നറിയിപ്പ് നല്കി. '24 ാം തീയതി വൈകുന്നേരം 3 മണി കഴിഞ്ഞാല് പിന്നെ റിബലുകള് ഉണ്ടാകില്ല. അങ്ങനെയാരെങ്കിലും ഉണ്ടെങ്കില് അവര് പാര്ട്ടിക്കകത്ത് ഉണ്ടാകില്ല. അക്കാര്യത്തില് വിട്ടുവീഴ്ചയില്ല', എന്നും കെ മുരളീധരന് പറഞ്ഞു. ഘടകകക്ഷികള്ക്ക് കൊടുത്ത സീറ്റും കോണ്ഗ്രസിന്റെ ഉത്തരവാദിത്തമാണ്. ആ സീറ്റില് റിബലിനെ നിര്ത്തുന്നതും അച്ചടക്ക ലംഘനമാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി വൈഷ്ണ സുരേഷിനെ പേര് വോട്ടര്പട്ടികയില് നിന്നും വെട്ടാന് ഇടപെട്ടതില് നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരന് പറഞ്ഞു. മേയറുടെ ഓഫീസ് എന്നാല് പാര്ട്ടിയുടെ ഉത്തരവാദിത്തമാണെന്നും മുരളീധരന് കൂട്ടിച്ചേര്ത്തു.
Content Highlights: Sabarimala Gold Case Investigation Not Limited to kadakampally surendran Said K muraleedharan