മയക്കുമരുന്ന് വിൽപ്പനയിലൂടെ പിതാവിന്റെ പേരിൽ വാങ്ങിയ സ്‌കൂട്ടർ കണ്ടുകെട്ടി പൊലീസ്; നടപടി ശരിയെന്ന് 'സഫേമ'

മറ്റ് വരുമാനങ്ങളില്ലാത്ത 28 കാരൻ സ്കൂട്ടർ വാങ്ങിയത് മയക്കുമരുന്ന് വില്പനയിലൂടെയെന്ന് കണ്ടെത്തിയിരുന്നു

കോഴിക്കോട്: മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് പിതാവിന്റെ പേരിൽ വാങ്ങിയ സ്‌കൂട്ടർ കണ്ടുകെട്ടിയ പൊലീസിന്റെ നടപടി സ്മഗ്‌ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (സഫേമ) ശരിവെച്ചു.

മലപ്പുറം ചേലമ്പ്ര പുല്ലുംകുന്ന് സ്വദേശി പുത്തലത്തുവീട്ടിൽ ഷഹീദ് ഹുസൈന്റെ (28)പിതാവിന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. മറ്റ് വരുമാനസ്രോതസ്സുകളൊന്നുമില്ലാത്ത ഷഹീദ് ഹുസൈൻ ഈ വാഹനം മയക്കുമരുന്നുവിൽപ്പനയിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് വാങ്ങിയതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതോടെയാണ് സഫേമയുടെ നടപടി. കേസിൽ ഷഹീദ് ഹുസൈൻ അറസ്റ്റിലായിരുന്നു.

Content Highlights: police action on Scooter confiscated safema justified

To advertise here,contact us