കൊച്ചി: അന്തരിച്ച പ്രശസ്ത നടൻ തിലകന്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു. ഷിബു തിലകൻ, ഭാര്യ ലേഖ എന്നിവരാണ് തൃപ്പൂണിത്തുറ നഗരസഭയിലേക്ക് ജനവിധി തേടുന്നത്.
തൃപ്പൂണിത്തുറ നഗരസഭയിലെ 20ാം വാർഡിലാണ് ഷിബു തിലകൻ മത്സരിക്കുന്നത്. 19ാം വാർഡിൽനിന്നാണ് ലേഖ ജനവിധി തേടുന്നത്. തിരുവാങ്കുളം കേശവൻ പടിയിലാണ് ഷിബു തിലകൻ കുടുംബവുമായി താമസിക്കുന്നത്. 1996 മുതൽ ഷിബു തിലകൻ ബിജെപിക്കൊപ്പമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. തിലകന്റെ ആറ് മക്കളിൽ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. ഷിബു തിലകൻ സിനിമയിലും ചെറിയ വേഷങ്ങള് ചെയ്തിട്ടുണ്ട്.
Content Highlights: Actor Thilakan's son Shibu thilakan and wife contesting in local body election for BJP