ജഷീറിനും സംഷാദിനും അമല്‍ ജോയ്ക്കും സീറ്റുകള്‍ നല്‍കും; വയനാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും ആയി 13 സീറ്റ് യുവ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള വിവരം.

കല്‍പ്പറ്റ: കോണ്‍ഗ്രസ് വയനാട് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. ജില്ലാ പഞ്ചായത്തില്‍ 11 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ മീനങ്ങാടിയില്‍ മത്സരിച്ചേക്കും.

സംഷാദ് മരയ്ക്കാര്‍ പൂതാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാകും. കേണിച്ചിറ ജില്ലാ പഞ്ചായത്തില്‍ കെ കെ വിശ്വനാഥന്‍, തോമാട്ട്ചാലില്‍ വി എന്‍ ശശീന്ദ്രനും മത്സരിച്ചേക്കും.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് ചീരാല്‍ ബ്ലോക്കില്‍ സ്ഥാനാര്‍ത്ഥിയാകും. ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും ആയി 13 സീറ്റ് യുവ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള വിവരം.

To advertise here,contact us