വനിതാ സംവരണ വാര്‍ഡില്‍ മത്സരിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍; ട്രാന്‍സ് ജെന്‍ഡര്‍ അമേയ പ്രസാദ് കോടതിയില്‍

താന്‍ സ്ത്രീയാണെന്നും വനിതാ സംവരണ വാര്‍ഡിലേക്ക് ട്രാന്‍സ് വുമണ്‍ എന്ന നിലയിലാണ് മത്സരിക്കുന്നതെന്നും അമേയ

കൊച്ചി: കോണ്‍ഗ്രസിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയും പ്രതിസന്ധിയില്‍. സ്ത്രീ സംവരണ വാര്‍ഡിലേക്ക് ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കിയ അമേയ പ്രസാദിന് മത്സരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ അമേയ കോടതിയെ സമീപിച്ചു. രണ്ട് മണിക്ക് കോടതി കേസ് പരിഗണിക്കും.

സ്ഥാനാര്‍ത്ഥിത്വത്തില്‍ സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ അമേയ പ്രസാദ് തന്നെപ്രതികരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ ട്രാന്‌സ്‌ജെന്‍ഡര്‍ എന്നാണ് ഉള്ളതെന്നും വനിതാ സംവരണ വാര്‍ഡിലേക്ക് ട്രാന്‍സ് വുമണ്‍ എന്ന നിലയിലാണ് മത്സരിക്കുന്നതെന്നും അമേയ പറഞ്ഞു.

താന്‍ സ്ത്രീ ആണെന്നും ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അമേയ വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അമേയ പ്രസാദ് പറഞ്ഞു. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ് അമേയ പ്രസാദ്.

Content Highlights: Transgender Ameya Prasad approached court for difficulty in candidacy

To advertise here,contact us