അങ്കമാലിയിൽ രാജിവെച്ച കോൺഗ്രസ് കൗൺസിലർ ബിജെപി സ്ഥാനാർത്ഥി

കോൺഗ്രസ് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഷൈനി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്

എറണാകുളം: തദ്ദേശ തെരഞ്ഞടുപ്പിൽ അങ്കമാലി നഗരസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ കോൺഗ്രസ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ഷൈനി മാർട്ടിൻ. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഷൈനി പാർട്ടി വിട്ടത്. ബുധനാഴ്ച നോർത്ത് ജില്ലാ സെക്രട്ടറി എൻ മനോജിൽനിന്നും അംഗത്വം സ്വീകരിച്ച് ഷൈനി മാർട്ടിൻ ബിജെപിയിൽ ചേർന്നു. പിന്നാലെ ഷൈനിയെ ബിജെപി സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

നിലവിൽ നഗരസഭയുടെ 28ാം വാർഡ് കൗൺസിലറായ ഷൈനി ഇത്തവണ 29ാം വാർഡായ ചമ്പന്നൂരിൽനിന്നാണ് ബിജെപിക്കായി ജനവിധി തേടുന്നത്. അതേസമയം സിപിഐഎം മുൻ കൗൺസിറായ സിനിമോൾ മാർട്ടിനും നഗരസഭയിലേക്ക് ഒമ്പതാം വാർഡിൽനിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.

Content Highlights: congress leader joins bjp and contesting at Angamaly

To advertise here,contact us