ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്‌കൂള്‍ മുറ്റത്ത്

സ്‌കൂൾ മുറ്റത്തുവെച്ചാണ് അതിദാരുണമായ സംഭവം നടന്നത്

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുന്നത്തുവെച്ചായിരുന്നു അപകടമുണ്ടായത്.

രാവിലെ സ്‌കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. മറ്റൊരു സ്‌കൂള്‍ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും പരിക്കേറ്റതായി വിവരമുണ്ട്. ഈ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights- Play school student died an accident in Cheruthoni

To advertise here,contact us