മലപ്പുറം മാറാക്കരയില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി; പാര്‍ട്ടി വിട്ട വാര്‍ഡ് മെമ്പര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാകും

വാര്‍ഡ് കമ്മിറ്റിയുടെ നിര്‍ദ്ദേശം മറികടന്ന് സിപിഐഎമ്മില്‍ നിന്ന് വന്നയാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് രാജി

മലപ്പുറം: മലപ്പുറം മാറാക്കരയില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. 24ാം വാര്‍ഡ് മെമ്പറും ലീഗ് പ്രസിഡന്റും അടക്കം 150 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ചു. വാര്‍ഡ് കമ്മിറ്റിയുടെ നിര്‍ദ്ദേശം മറികടന്ന് സിപിഐഎമ്മില്‍ നിന്ന് വന്നയാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് രാജി.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും പഞ്ചായത്ത് കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. ലീഗില്‍ നിന്ന് രാജിവെച്ച നിലവിലെ വാര്‍ഡ് മെമ്പര്‍ ഷംല ബഷീര്‍ സ്വാതന്ത്രയായി മത്സരിക്കും.

Content Highlights: Local Body Polls Mass resignations from Muslim League in Marakara Malappuram

To advertise here,contact us