വയനാട്: സീറ്റ് നിഷേധത്തിൽ അതൃപ്തി പരസ്യമാക്കിക്കൊണ്ട് കോണ്ഗ്രസിനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര് പള്ളിവയല്. പാര്ട്ടിയുടെ അടിത്തട്ടില് പണിയെടുക്കരുതെന്നും മേല് തട്ടിലിരുന്ന് കൈവീശുന്നതാണ് ഉചിതെമന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പില് പറഞ്ഞിരുന്നത്. പോസ്റ്റ് പങ്കുവെച്ച് മിനിറ്റുകള്ക്കുള്ളില് ജഷീര് അത് പിന്വലിക്കുകയും ചെയ്തു.
'നമ്മുടെ പാര്ട്ടിയില് അടിത്തട്ടിലിറങ്ങി പണിയെടുക്കരുത്!! എടുത്താല് കൂടെയുള്ളവരും മുന്നണിക്കാരും നമ്മുടെ ശത്രുക്കളാവും പ്രിയരേ…മേല് തട്ടില് ഇരുന്ന് കൈവീശുന്ന രാഷ്ട്രീയമാണ് ഉചിതം!! 19 വര്ഷ ജീവിതാനുഭവത്തില് പാര്ട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആയതാണ് നമ്മള് ചെയ്ത തെറ്റ്, ജയ് കോണ്ഗ്രസ്ജയ് യുഡിഎഫ്!!' ജഷീര് കുറിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥാനാര്ഥി നിര്ണയവുമായി ബന്ധപ്പെട്ട് ജഷീര് നേതൃത്വവുമായി ഉടക്കിയിരുന്നു. നിലവില് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജഷീര്.
Content Highlights: jasheer pallivayal's fb post against congress