കൊച്ചി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തില് സിപിഐ സ്ഥാനാര്ത്ഥിയായ മകന് വേണ്ടി വോട്ട് ചോദിച്ച് ഇറങ്ങുകയാണ് സിപിഐഎം നേതാവായ പിതാവ്. സിപിഐഎം ലോക്കല് സെക്രട്ടറിയായ എം പി അബുവിന്റെ മകനായ എം എ സഗീറാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ശ്രീമൂലനഗരം വെസ്റ്റ് ഡിവിഷനില് സിപിഐ സ്ഥാനാര്ത്ഥി.
ഇക്കുറി പിതാവ് അബു മത്സരത്തിനില്ലെങ്കിലും മകന് വേണ്ടി സജീവ സാന്നിധ്യമായി രംഗത്തുണ്ട്. പിതാവും മകനും ഒരേ പഞ്ചായത്തില് വ്യത്യസ്ത പാര്ട്ടികളുടെ ലോക്കല് സെക്രട്ടറിമാരായത് നേരത്തെ വാര്ത്തകളില് ഇടംപിടിച്ചിരുന്നു. സിപിഐയുടെ കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിലാണ് സഗീര് ലോക്കല് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പിതാവ് സിപിഐഎം നേതാവാണെങ്കിലും സഗീര് പണ്ടുമുതല് സിപിഐ അനുഭാവിയായിരുന്നു. മുന്പ് എഐവൈഎഫ് പ്രവര്ത്തകനായിരുന്ന സഗീര് പിന്നീട് സിപിഐയുടെ സജീവ പ്രവര്ത്തകനായി. പൊതുതെരഞ്ഞെടുപ്പ് രംഗത്തേക്ക് ആദ്യമായാണ് സഗീര് കാലെടുത്ത് വയ്ക്കുന്നത്. രാഷ്ട്രീയ പ്രവര്ത്തനം കൂടാതെ ഓണ്ലൈന് ഡെലിവെറി സ്റ്റാഫായും ജോലി ചെയ്യുന്നുണ്ട്.
സഗീറും പിതാവും മാത്രമല്ല കുടുംബത്തിലെ മറ്റുള്ളവരും രാഷ്ട്രീയ പ്രവര്ത്തകരാണ്. സഗീറിന്റെ ഭാര്യ അന്സില സിപിഐ സംഘടനയായ മഹിളാ സംഘത്തിന്റെ ഭാരവാഹിയാണ്. കൂടാതെ ക്ഷേമനിധി ബോര്ഡിലെ ജീവനക്കാരിയുമാണ്.
Content Highlight; CPIM leader's father seeks votes for his son, who is a CPI candidate in Sreemulamnagar