പാലക്കാട്: വി ടി ബല്റാമിനെതിരെ പരാതിയുമായി കെഎസ്യുവും. പാര്ട്ടിയിലെ നെറികേടുകള് ചോദ്യംചെയ്തതിന് ബല്റാമും സി വി ബാലചന്ദ്രനും വേട്ടയാടുന്നുവെന്നാണ് തൃത്താലയിലെ കെഎസ്യു നേതാക്കള് ആരോപിക്കുന്നത്. തൃത്താലയില് ബല്റാമിന് കീഴില് കോണ്ഗ്രസ് പ്രവര്ത്തിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയെന്ന് കെഎസ്യു നേതാക്കള് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥികളായി പരിഗണിച്ചില്ലെന്ന് കാണിച്ച് കെഎസ്യു കോണ്ഗ്രസ് നേതൃത്വത്തിന് പരാതി നല്കുകയും ചെയ്തു.
ബല്റാമിന്റെ നടപടിയില് പ്രതിഷേധിച്ച് കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് സി എ റംഷാദ്, ബ്ലോക്ക് നേതാവ് അസ്ലം എന്നിവര് സ്വതന്ത്ര സ്ഥനാര്ത്ഥികളാക്കി മത്സരിക്കും. ബല്റാമിനെതിരെ ഇന്നലെ യൂത്ത് കോണ്ഗ്രസ് നേതാക്കളും കെപിസിസിക്ക് പരാതി നല്കിയിരുന്നു. ജില്ലാ കോണ്ഗ്രസ് നേതാവിനെ ഒഴിവാക്കിയ വിഷയത്തിലാണ് വി ടി ബല്റാമിനെതിരെ ഒരു വിഭാഗം യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പരാതി നല്കിയത്. സംസ്ഥാന ജനറല് സെക്രട്ടറി ഒ കെ ഫാറൂഖിനെ പട്ടികയില് നിന്ന് ഒഴിവാക്കിയതാണ് വിവാദമായത്.
ഗ്രൂപ്പിന്റെയും സമുദായത്തിന്റെയും പേരില് ഫാറൂഖിന് ബല്റാം പക്ഷം സീറ്റ് നിഷേധിച്ചതായി സമൂഹമാധ്യമങ്ങളിലും പ്രവര്ത്തകര് ആരോപിക്കുന്നുണ്ട്. പാലക്കാട് ഡിസിസിക്കെതിരെയും ഗുരുതര പരാതികളാണ് ഉയരുന്നത്. പല വാര്ഡുകളിലും പണംവാങ്ങി ഡിസിസി നേതൃത്വം സീറ്റ് കച്ചവടം നടത്തിയെന്നാണ് മഹിളാ കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറി പ്രീജ സുരേഷ് ആരോപിച്ചത്.
Content Highlights: Congress running like a private limited company under VT Balram: KSU complains