വെഞ്ഞാറമൂട്ടിൽ എസ്ഐആർ ജോലിക്കിടെ ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞുവീണു

എന്യൂമറേഷൻ ഫോം നൽകി ഒരു വീട്ടിൽനിന്നും തിരിച്ചിറങ്ങുന്നതിനിടെ അനിൽ കുഴഞ്ഞുവീഴുകയായിരുന്നു

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ) ജോലിക്കിടെ വെഞ്ഞാറമൂട്ടിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ അനിൽ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം ജോലി സംബന്ധമായി വലിയ സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.

ഒരു വീട്ടിൽ എന്യൂമറേഷൻ ഫോം നൽകി തിരിച്ചിറങ്ങുന്നതിനിടെ അനിൽ കുഴഞ്ഞുവീഴുകയായിരുന്നു. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎൽഒ ആണ്. അനിലിനെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തതിന് പിന്നാലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ നേരിടുന്നത് വലിയ സമ്മർദമാണെന്ന വാർത്തകൾ വന്നിരുന്നു. ജോലി സമ്മർദം മൂലമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ സമാന അനുഭവങ്ങൾ പങ്കുവെച്ച് ബിഎൽഒമാർ രംഗത്തെത്തിയിരുന്നു.

Content Highlights: Booth Level Officer collapses in Venjarammoodu while on duty

To advertise here,contact us