കൊച്ചി: കൊച്ചിയില് പ്രണയം നടിച്ച് പതിനഞ്ചുവയസുകാരിയായ പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില് നാവികന് അറസ്റ്റില്. ഹരിയാന സ്വദേശി അമിത്തി (28)നെയാണ് ഹാര്ബര് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി നേവല് ബേസിലെ ഉദ്യോഗസ്ഥനാണ് അമിത്. പ്രണയം നടിച്ച് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും നാവികസേന അറിയിച്ചു.
അമിത് വാടകയ്ക്ക് താമസിക്കുന്ന മുണ്ടംവേലിയിലെ വീട്ടില്വെച്ചാണ് പെണ്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൊച്ചിയില് ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പെണ്കുട്ടി. പതിനഞ്ചുകാരിയെ അമിത് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. എങ്ങനെയാണ് പെണ്കുട്ടിയുമായി അമിത് സൗഹൃദത്തിലായത് എന്നതുള്പ്പെടെയുളള കാര്യങ്ങള് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ അമിതിനെ റിമാന്ഡ് ചെയ്യും.
Content Highlights: minor daughter of CISF officer molested by pretending to be in love in Kochi: Navy officer arrested