കോതമംഗലം: കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. വാരപ്പെട്ടിയിലാണ് സംഭവം. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയില് സിജോ ആണ് മരിച്ചത്. വീട്ടില് ചോരപ്പാടുകളും കണ്ടെത്തി.
സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിലാണ് സിജോ മരിച്ചത്. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം. ഫ്രാൻസിയാണ് സിജോയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സമീപവാസികളെ അറിയിച്ചത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ചോരപ്പാടുകൾ കണ്ടെത്തിയത്. ഫ്രാൻസിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.
Content Highlights-Man found dead inside friends home in kothamangalam