കൊല്ലം: കുളത്തൂപ്പുഴയില് സിപിഐഎമ്മില് പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതില് പ്രതിഷേധിച്ച് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. ലൈലാ ബീവിയാണ് പാര്ട്ടിയില് നിന്ന് രാജിവെച്ചത്. സിപിഐഎം അഞ്ചല് ഏരിയ കമ്മിറ്റി അംഗവും ആള് ഇന്ത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗവുമാണ് രാജിവെച്ച ലൈലാ ബീവി. രണ്ടുതവണ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുളത്തൂപ്പുഴ ടൗണ് വാര്ഡില് സ്വതന്ത്ര സ്ഥാനാര്ത്ഥിയാി മത്സരിക്കുമെന്ന് ലൈലാ ബീവി അറിയിച്ചു.
Content Highlights: panchayat president resigned as she was denied a seat in Kollam Kulathupuzha