കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനായി മുന്നണികള് തയ്യാറെടുത്ത് നിൽക്കവെ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ബിജെപിയെ കൂട്ടാൻ മുൻ പ്രതിപക്ഷനേതാവും, ജമാഅത്ത് ഇസ്ലാമിയുമായി ഐക്യം ഉണ്ടാക്കാൻ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും ശ്രമിക്കുകയാണെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ പാർട്ടികളുമായി രഹസ്യമായും പരസ്യമായും തദ്ദേശ തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ട് ഉണ്ടാക്കാൻ കോൺഗ്രസിലെ രണ്ടു പ്രധാന നേതാക്കളാണ് മുൻകൈ എടുത്തതെന്നും എം വി ജയരാജൻ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് എം വി ജയരാജന്റെ ആരോപണം.
ലോക് സഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കാൻ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ് മുൻകൈയെടുത്തത്. ആ ബന്ധം തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ തുടരുകയാണ്. മഹാത്മാ ഗാന്ധിയെ വിസ്മരിക്കുകയും ഗാന്ധി ഘാതകരുമായി അന്തർധാര ഉണ്ടാക്കുകയുമാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അനുയായികൾ ബിജെപിയുമായും ജമാഅത്ത് ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കുന്നതിനെ ശക്തമായി എതിർക്കുന്നു എന്നതാണ് ആശയ്ക്ക് വക നൽകുന്നത്. അതുകൊണ്ട് കൂടിയാകണം കോൺഗ്രസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള വ്യാപകമായ ഉരുൾപൊട്ടലുകളും രാജിയുമെന്നും എം വി ജയരാജൻ കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം…
ബിജെപിയെ കൂട്ടാൻ മുൻ പ്രതിപക്ഷനേതാവും ജമാഅത്ത് ഇസ്ലാമിയുമായി ഐക്യം ഉണ്ടാക്കാൻ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും. കോൺഗ്രസ് ജനാധിപത്യ പാർട്ടി ആയതുകൊണ്ടാണ് പരസ്യമായ തമ്മിലടിയും ഗ്രൂപ്പ് വഴക്കും ഉണ്ടാകുന്നത് എന്നാണ് പലപ്പോഴും കോൺഗ്രസ് നേതാക്കൾ പറയാറ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ പാർട്ടികളുമായി രഹസ്യമായും പരസ്യമായും തദ്ദേശ തെരഞ്ഞെടുപ്പിൽ കൂട്ടുകെട്ട് ഉണ്ടാക്കാൻ കോൺഗ്രസിലെ രണ്ടു പ്രധാന നേതാക്കളാണ് മുൻകൈയെടുത്തത്. കോഴിക്കോട് വെച്ച് ബിജെപി നേതാക്കളുമായി മുൻ പ്രതിപക്ഷ നേതാവ് രഹസ്യ ചർച്ച നടത്തി എന്നും ചില സീറ്റുകളിൽ അന്തർധാര ഉണ്ടാക്കി എന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നു. ലോകസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കാൻ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ് മുൻകൈയെടുത്തത്. ആ ബന്ധം തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ തുടരുകയാണ്. മഹാത്മാഗാന്ധിയെ വിസ്മരിക്കുകയും ഗാന്ധി ഘാതകരുമായി അന്തർധാര ഉണ്ടാക്കുകയുമാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അനുയായികൾ ബിജെപിയുമായും ജമാഅത്ത് ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കുന്നതിനെ ശക്തമായി എതിർക്കുന്നു എന്ന റിപ്പോർട്ട് ആണ് ആശയ്ക്ക് വക നൽകുന്നത്. അതുകൊണ്ട് കൂടിയാകണം കോൺഗ്രസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള വ്യാപകമായ ഉരുൾപൊട്ടലുകൾ, രാജി എന്നിവ…
Content Highlights: CPIM leader MV Jayarajan against congress