തിരുവനന്തപുരത്ത് സിപിഐഎമ്മിന് തിരിച്ചടി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് വിമതനായി മത്സരിക്കുന്നു

ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫാണ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്ളൂര്‍ വാര്‍ഡില്‍ സിപിഐഎമ്മിന് വിമതഭീഷണി. സിപിഐഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠന്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ശ്രീകണ്ഠന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.

അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതര്‍ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാര്‍ത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലര്‍ ഇത്തരം വിമതരാകും. പക്ഷെ ബിജെപിയില്‍ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Content Highlights: CPI(M) faces threat of rebellion in Ulloor ward of Thiruvananthapuram corporation

To advertise here,contact us