കാസര്കോട്: കുമ്പളയില് 21കാരിയെ അങ്കത്തിനിറക്കി സിപിഐഎം. കുമ്പള ഗ്രാമപ്പഞ്ചായത്ത് 21ാം വാര്ഡായ ശാന്തിപ്പള്ളയില് നിന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി ജനവിധി തേടുകയാണ് ജെഡിസി വിദ്യാര്ത്ഥിനിയായ കെ സ്നേഹ. വിദ്യാര്ത്ഥിപ്രസ്ഥാനത്തില് നിന്നുമുള്ള അനുഭവ സമ്പത്തുമായാണ് സ്നേഹ തദ്ദേശതെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്.
കാസര്കോട് സര്ക്കാര് കോളേജിലെ ഫൈന് ആര്ട്സ് സെക്രട്ടറി, ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില് സ്നേഹ പ്രവര്ത്തിച്ചിച്ചുണ്ട്. ബിജെപിയുടെ വാര്ഡ് സ്നേഹയെ മുന്നിര്ത്തി പിടിക്കാമെന്നാണ് സിപിഐഎം കരുതുന്നത്. വിദ്യാഭ്യാസത്തോടൊപ്പം തന്നെ കലയേയും ഒരുമിച്ച് കൊണ്ടുപോകുകയാണ് സ്നേഹ.
നാടന്പാട്ടുകലാകാരിയായ സ്നേഹ വടക്കന്ഫോക്സ് എന്ന ട്രൂപ്പിലെ അംഗവുമാണ്. കാസര്കോട് സര്ക്കാര് കോളേജില് നിന്ന് ചരിത്രത്തില് ബിരുദമെടുത്ത ശേഷം മൂന്നാട് കോളേജില് ജെഡിസി പഠനം നടത്തുകയാണ് സ്നേഹ. പൊതുപ്രവര്ത്തകനായ കൊഗ്ഗുവിന്റെയും മൈമൂന് നഗര് അങ്കണവാടി ഹെല്പ്പറായ ലീലാവതിയുടെയും മകളാണ്.
Content Highlights: CPIM decided to compete 21 year old in Local Body Election in Kumbala ward