യുഡിഎഫുമായുള്ള ചർച്ച പരാജയം; കാരശ്ശേരി പഞ്ചായത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ വെൽഫെയർ പാർട്ടി

ഏഴ് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭയ്ക്ക് പിന്നാലെ കാരശ്ശേരി പഞ്ചായത്തിലും വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ചര്‍ച്ച പരാജയം. ഒറ്റയ്ക്ക് മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു. ഏഴ് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം മുക്കം നഗരസഭയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. പത്ത് സീറ്റുകളില്‍ മത്സരിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ യുഡിഎഫുമായി ചേര്‍ന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചത്. 18,19,20,21 ഡിവിഷനുകളിലേക്കായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പതിനെട്ടാം ഡിവിഷനില്‍ മുഹമ്മദ് നസീം എ പി, 19ല്‍ ഷഫീഖ് മാടായി, 20ല്‍ ബനൂജ വടക്കുവീട്ടില്‍, 21ല്‍ ജസീല കെ സി എന്നിങ്ങനെയായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Content Highlights- Welfare paty decide to contest alone for karassery panchayat

To advertise here,contact us